layout

Tuesday, July 10, 2012

pranaya kadha



തലവെട്ടിപ്പൊളിക്കും ചിന്തകളിൽ
താലോലിക്കും വേദനകൾ,
അനുഭവിച്ചിട്ടും അന്യമായിരുന്ന
അറിവില്ലായ്മയുടെ അറിവുകൾ,
നമ്മുടേതല്ലാത്ത ഓർമകൾ
കാഴ്ചക്കു മുന്നിലഭിനയിക്കുന്ന അന്ധത
ഇവയാണു പ്രണയമെങ്കിൽ - ഞാനൊരു
പ്രണയത്തിൻ ദുരന്തകഥ പറയാം.
   കാലയവനികയുടെ ദ്രുതഗതിയിൽ
   കാലത്തിൻ ഋതുഭേദങ്ങൾക്കിടയിൽ
   വർണ   ദൃശ്യവിസ്മയങ്ങളില്ലാതിരുന്ന
   ഒരു വസന്ത കാലമായിരുന്നു അത്.
ഓർമയിൽ നിന്നുണർന്നെഴുന്നേറ്റപ്പോൾ
ഒരു മഞ്ഞുതുള്ളിയായെൻ സ്നേഹം.
തീവ്രമായൊരു പ്രകാശരശ്മിയായവൾ
അപ്പോഴേക്കുമതിനെ ഉരുക്കികളഞ്ഞു.
   മനസ്സിൽ കൂട്ടികിഴിക്കും പൊള്ളത്തരങ്ങൾക്കു മുന്നിൽ
   നിഷ്കളങ്കയായി അവൾ ഇരിക്കുന്നു.
   ദൃഷ്ടിയുടെ ഒളിയമ്പുകൾ ഏൽക്കാതിരിക്കാൻ
   അവൾ തലയുയർത്താറില്ല
ഞാൻ വാചാലനായിടത്തെല്ലാം
മൌനിയായിരിക്കുമവൾ
പ്രണയാഗ്നി എന്നിലുടലെടുക്കുന്നതിനു മുൻപേ
സൌഹൃദത്തിൻ തിരമാലകളുമായി അവളെത്തും.
  ഇനിയെന്തെങ്കിലും പറയണമെങ്കിൽ
  ഞാൻ ഞാനല്ലാതാകണം.
  ഒരു പക്ഷേ... അതിനായാൽ
  അന്നേരം,
  അവൾ അവളല്ലാതായാലോ.?
അങ്ങനെയങ്ങനെയങ്ങനെ..
ഇതും അങ്ങനെതന്നെ.
‘എന്നോ പ്രതീക്ഷകളുടെ പാളത്തിൽ
തലവെച്ചാത്മഹത്യ ചെയ്ത
സുന്ദര സ്വപ്നങ്ങളുടെ ഒരു പകർപ്പു മാത്രം.

Monday, June 11, 2012

ഹൃദയസഖീ......


ഹൃദയസഖീ
mist of love ........
കോളേജ് ക്യാമ്പസിലും ക്ലാസ്സ്മുറിയിലും ഒറ്റപെടലിന്റെ വേദനയോ നിസ്സംഗതയോ അതോ നിര്‍വികാരതയോ തിരിച്ചറിയപ്പെടാതെ ഇനിയെന്തുജീവിതതെകുറിച് ആശങ്കപെട്ട വേളയില്‍ ഞാനൊരു കവിയായി . o sorry കവിയെണ്ണ്‍ എങ്ങനെ പറയും ? സൃഷ്ടിയുടെ വേദന അനുഫവിക്കുകയുംഅതില്‍ ഒരംശം മാത്രം കുതികുറിക്കുന്നവര്‍ കവികള്‍ ആകുന്നതെങ്ങനെ? .
.
            ഹൃദയം കൊണ്ട്സ്നേഹിക്കാന്‍ ആണ് എനിക്കിഷ്ടം. വേദനയോടെ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ രക്തകുഴലുകളിലൂടെ പ്രേമമായി ഒഴുകുന്ന രക്തം. ഉത്തരം കണ്ടെത്താനാവാത്ത സമസ്യ പോലെ ........അനുവാദമില്ലാതെ ഞാനവളെ സ്നേഹിക്കുകയാണ്...എന്‍റെ ഹൃദയമിടിപ്പുകള്‍ അവള്‍ അറിയുന്നുണ്ടാവും ......
                                     ക്ലാസ്സ്മുറിയിലെ തമാശകളിലും ബഹളഘളിലും അവള്‍ ഏകാന്തതയെ പ്രണയിച്ചിരുന്നു എന്ന് തോന്നുന്നു .അവള്‍ മനോഹരിയാണ് .തീഷ്ണമായ മുഖം ,പുഞ്ചിരിയും നിഷ്കളങ്കതയും സ്ഫുരിക്കുന്ന കണ്ണുകള്‍ .. ആ കണ്ണുകളുടെ പ്രഭാശേഷി എന്നെ നിത്യ മോഹത്തിലാഴ്ത്തിയിരുന്നു....
                                                      ഹൃദയസഖീ ....ഞാന്‍ നിന്നെ അറിയുന്നു , ഇഷ്ടപ്പെടുന്നു , സ്നേഹിക്കുന്ന്നു,അതുകൊണ്ട് തന്നെ ഞാന്‍ നിന്നെ ഓര്‍ക്കുന്നു .നീ എന്നില്‍ ഉണര്‍ത്തിയ സ്നേഹം എന്‍റെ ചിന്ത ശക്തിയെ തന്നെ തകര്ത്തിരിക്കയാണ്.എനിക്കൊന്നും കഴിക്കാന്‍ പറ്റുന്നില്ല , ഉറങ്ങാന്‍ പറ്റുന്നില്ല,മറ്റൊന്നും എനിക്കൊരു പ്രശ്നമേ അല്ലാതായിരിക്കുന്നു .നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും കടന്നുപോല്കുന്നില്ല. ശ്വാസഗതി പോലെയാനത്. എന്‍റെ സ്വപ്നംഗളെ കയ്യകലത്തില്‍ കൈവിടാന്‍ ഞാന്‍ ഒരുക്കമല്ല .കാരണം നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്......................my love is always for u....
ഞാന്‍ സ്വപ്നം കണ്ടിരുന്നത് നിന്നെ ആയിരുന്നില്ല. എന്‍റെ ഭാവനയിലെ ആളിന്‍റെ രൂപത്തിന് നിന്‍റെ മുഖം ആയിരുന്നില്ല .നിന്നോട് എന്താണ് എനിക്ക് ഇഷ്ടം തോന്നിയതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല .എന്തിനാണെന്നോ എനിക്കറിയില്ല. പക്ഷെ ഇന്ന് എന്‍റെ സ്വപ്നത്തില്‍ കാണുന്നത് നിന്നെയാണ് .നിന്നെ മാത്രമാണ് .എന്‍റെ കനവുകളെ നിന്നെ കണ്ടപ്പോള്‍ ഞാന്‍ തിരുത്തി എഴുതി .എന്താണ് എന്നോ ?നിന്നെയെനിക്ക് അത്രയ്ക്ക് ഇഷ്ടമായതുകൊണ്ട്.നിന്നിലെ എന്തോ എന്നില്‍ തരംഗമുനര്തുന്നു.ഒരു പക്ഷെ അത് നിന്‍റെ കണ്ണുകള്‍ ആവാം ...

അനാഥന്‍..

ഇടവമാസ പെരും മഴപെയ്തരാവതില്‍  
കുളിരിന്നു കൂട്ടായി ഞാന്‍  നടന്നു...


ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍ പതിഞ്ഞു.....(2 )

തെരുവിന്റെ കോണിലായ്  പീടികത്തിണ്ണയില്‍ 
ഒരു കൊച്ചു കുഞ്ഞിന്‍ കരച്ചില്‍...
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ 
ഇട നെഞ്ചറിയാതെ തേങ്ങി......(2 )
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു....(2 )
നഗ്നയാം അവളുടെ തുട ചേര്‍ന്ന് പിടയുന്നു
ചോര പുതപ്പിട്ട കുഞ്ഞും...(2 )
അരികത്തടുത്തിതാ ചാവാലി നായ്ക്കളും 
ഒരു ദൃഷ്ടി സാക്ഷിയയി ഞാനും...(2 )
അമ്മയുടെ നോവാറിയില്ല.. ആ ഭ്രാന്തി കണ്ണടച്ചെന്നേക്കുമായി...(2 )
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്നു
പാലില്ല.. പാല്നിലാവില്ലാ.....(2 ) 
Behind the glitter of booming India is a bigger unnoticed, abandoned section of people who are poor and homeless. A collection of photos, contrasting, but revolve around the same theme - poverty. While there are two children trapped in a 'ring od destitution', there is a child begging on the street. The smile of the elderly woman abandoned ny her family, living in a countryside home for the mentally challenged is definitely 'a million dollar smile', and the child making papad is just one of the few millions Indian children forced to indulge in child labour. Lastly, the railways and platforms, the soul of India, are homes to millions of destitute like this one, sleeping peacefully with his little as his pillow.  
ഈ തെരുവിന്നൊരനാഥനെ തന്നിട്ട് പോയവള്‍
തെറിവാക്ക് പറയുന്ന ഭ്രാന്തി...(2 )



പ്രണയം..


വിജനമായ ആ കാമ്പസിലൂടെ അവരിരുവരും നടന്നു നീങ്ങി. ഒരു യുവാവും , ഒരു യുവതിയും. പരസ്പരം കൈകോര്‍ത്ത്... തങ്ങള്‍ക്കു മേല്‍ പെയ്യുന്ന ചാറ്റല്‍ മഴയെ അവഗണിച്ച്...
അവള്‍ സിന്ദൂരമണിഞ്ഞിരുന്നു.....
അവന്‍ വിവാഹ മോതിരവും......
ഇരുവര്‍ക്കും മുപ്പത്തഞ്ചിനടുത്തു പ്രായം കാണും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കാമ്പസില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നു അവര്‍.. അവന്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു..
''അന്നും ഇതുപോലെ ചാറ്റല്‍ മഴ ഉണ്ടായിരുന്നു , ഓര്‍ക്കുന്നുണ്ടോ..?'' അവള്‍ ചോദിച്ചു.
''പിന്നല്ലാതെ , ഫസ്റ്റ് ഇയര്‍ പിള്ളേരെ ചെറുതായി വിരട്ടാനിറങ്ങിയ ഞാന്‍ ആദ്യം കണ്ട പ്രീ ഡിഗ്രിക്കാരിയില്‍ തന്നെ വീണു പോയി.. റാഗിങ്ങ് ഒക്കെ മറന്നു പോയി...''
''എന്നിട്ടാണോ എന്നെ വിരട്ടിയത്..?''
''അത് , ഫ്രണ്ട്സ് നിര്‍ബ്ബന്ധിച്ചിട്ടാ... അവര് വിളിച്ചപ്പോള്‍ വിറച്ചു, വിറച്ച് ഒരു പൂച്ചക്കുട്ടിയെ പോലെ നീ വന്നു..''
''ഞാനന്ന് ശരിക്കും പേടിച്ചിരുന്നു.. പത്തോളം ആണ്‍ കുട്ടികള്‍ക്കു നടുവില്‍ ഞാനൊരു പെണ്ണ്...''
''ചോദിക്കുന്നതിനൊക്കെ മണി മണി പോലെ ഉത്തരം തരണം''.... നിന്‍റെ ഉത്തരവാണ്.. ഞാന്‍ തലയാട്ടി...'
''എന്താ പേര്..?''
''ഇന്ദു..''
''ഇന്ദൂന് നീന്താന്‍ അറിയുമോ..?''
''അറിയും..."
'' എന്നാലൊന്നു നീന്തിക്കാണിച്ചേ...''
''അല്ല... അത്...''
''ഉം..?''
''നീന്താന്‍ വെള്ളം..?''
''ഓ...നീന്താന്‍ വെള്ളം വേണമല്ലേ.., ഞാനത് മറന്നു.. ടാ.. ആ നനഞ്ഞ കുടയിങ്ങേടുത്തെ...''
''നിന്‍റെ ഫ്രണ്ട് ശ്രീശന്‍ തന്ന കുടയില്‍ നിന്നും രണ്ടു തുള്ളി വെള്ളം നീ ഉറ്റിച്ചു..''
'' ദാ.. ഇന്ദൂ വെള്ളം ..ഇന്ദു നീന്തിക്കോ..''
ഇരുവരും ആ കഥ ഓര്‍ത്തു ചിരിച്ചു.. ആ ചിരി കാമ്പസില്‍ പ്രതിധ്വനിച്ചു.
'' അന്ന് നിന്‍റെ പരിഭ്രമത്തിന് എന്തഴകായിരുന്നു..! ''
'' എന്താ., ഇപ്പൊ എനിക്കഴകില്ലേ? ..'' അവള്‍ പിണക്കം നടിച്ചു.
'' ഞാനങ്ങിനെ ഉദ്ദേശിച്ചില്ല.."''
''ഉരുളേണ്ട.., എല്ലാ പ്രേമവും കല്യാണത്തോടെ അവസാനിക്കുമെന്ന് വെറുതെയല്ല പറേന്നത്‌..''
''പ്ലീസ് ഇന്ദു, വഴക്ക് വേണ്ട , നമുക്കാ വിഷയം വിടാം..''
പിന്നെ ഒരു മരം ചൂണ്ടി അവന്‍ ചോദിച്ചു...
''ഓര്‍മ്മയുണ്ടോ ആ മരം..? ''
പിന്നല്ലാതെ, അവിടെ വെച്ചാണ്‌ നീ ആദ്യമായ് പ്രണയം തുറന്നു പറഞ്ഞത്..''
'' ഇന്ദൂനെ എനിക്കിഷ്ട്ടമാണ് .. ഒരുപാട്..''
'' അങ്ങനെ പറയരുത്.., മനൂനെ ഞാനൊരു നല്ല സുഹൃത്തായിട്ടു മാത്രമാണ് കണ്ടത്..''
അവനു വിഷമമായി. പിന്നെ കുറെ നാള്‍ഇന്ദു മനുവിനെ കണ്ടതേയില്ല... ഒരാളുടെ അസാന്നിധ്യം നമ്മുടെ ജീവിതത്തിലുണ്ടാക്കുന്നത് നിറമില്ലാത്ത ശൂന്യതയാണെങ്കില്‍ - അതാണ് പ്രണയമെന്നു അവള്‍ തിരിച്ചറിഞ്ഞു.
''നല്ല ഫ്രണ്ട് '' ഫ്രണ്ട് അല്ലാതായി, അതിലും വലുതായി.
കാമ്പസില്‍ മഴ നന്നായി പെയ്തു തുടങ്ങി. അയാള്‍ കുട നിവര്‍ത്തി. അവള്‍ അയാള്‍ക്കൊപ്പം ചേര്‍ന്ന് നിന്നു. അവരിരുവരും കാമ്പസിലെ പണി തീരാത്ത ഓപ്പണ്‍ സ്റ്റേജിനടുത്തെത്തി.അവളതു ചാരി നിന്നു. അയാള്‍ അവളുടെ ചുണ്ടുകള്‍ മെല്ലെ ചുംബിച്ചു. കുട താഴേക്കു വീണു. അവള്‍ കണ്ണുകളടച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ രംഗം ആദ്യമായി സംഭവിച്ചത് അവളോര്‍ത്തു. അന്നും, ഇന്നും മനു തൊടുമ്പോള്‍ തനേതോ ലോകത്തെത്തുന്നത് പോലെ. സ്നേഹിക്കുക, ഒന്നിച്ചു ജീവിക്കുക, ഏതു വയസ്സിലും കാമ്പസ് വിദ്യാര്‍ത്ഥികളായി ഓര്‍മ്മകള്‍ അയവിറക്കുക, എന്തൊരു മഹാ ഭാഗ്യമാണിത്..!
പെട്ടെന്ന് അവളുടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു.
'' എന്താ മോളെ..?''
''അമ്മേ, മഴ കാരണം കാസ്സിന്നു നേരത്തെ വിട്ടു. അമ്മയെന്നെ കൂട്ടാന്‍ വരുമോ?..''
'' ഇല്ല മോളെ.., മോള്‍ടെ അച്ഛന്‍ വരും, ഞാന്‍ പറയാം..''
''ശരിയമ്മേ..'' അവള്‍ ഫോണ്‍ വെച്ചു.
'ബെസ്റ്റ് പാര്‍ട്ടി, മക്കള്ടെ കാര്യത്തില്‍ നിനക്കൊരു താല്പ്പര്യവുമില്ലല്ലോ ഇന്ദൂ''
ഇന്ദു മിണ്ടിയില്ല, അവള്‍ ഒരാളെ വിളിക്കുകയാണ്‌.
'' ആ , പ്രേമേട്ടാ ., മോള്‍ വിളിച്ചിരുന്നു , അവള്‍ടെ സ്കൂള്‍ നേരത്തെ വിട്ടു, ഒന്ന് ചെന്ന് കൂട്ടണേ...ഞാന്‍ ഓഫീസീന്നിറങ്ങുമ്പോള്‍ ലേറ്റ് ആകും സീനിയര്‍ ഓഫീസര്‍ ലീവായതിനാല്‍ എനിക്ക് പിടിപ്പതു പണിയുണ്ട് ..ഓ.കെ..?''
ഇന്ദു ഫോണ്‍ കട്ട്‌ ചെയ്ത് മനുവിനെ നോക്കി. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു. മഴയത്ത് എല്ലാം മറന്നു അവര്‍ നിന്നു. സാക്ഷിയായി കാമ്പസും.
ഇന്ദുവിനെ ഓട്ടോ കയറ്റിവിട്ട് , കാറില്‍ വീട്ടിലേക്കു തിരിക്കവെ മകന്‍ പഠിക്കുന്ന സ്കൂള്‍ ഒന്ന് നോക്കി... ശൂന്യമാണ്... കുട്ടികളെല്ലാം നേരത്തെ പോയി...
രാത്രിയില്‍ ബെഡ് ലാംപിന്‍റെ നീല വെളിച്ചമുള്ള മുറിയില്‍ കിടക്കവെ, അയാളുടെ മനസ്സില്‍ ഇന്ദു മാത്രമായിരുന്നു..
ആ ചിരി..
ആ ഗന്ധം..
ആ ഓര്‍മ്മകള്‍...
എല്ലാം ഇപ്പോഴും തനിക്കരുകില്‍ ഉണ്ടെന്നയാള്‍ക്ക് തോന്നി..ആ തോന്നല്‍ അവസാനിക്കുമ്പോഴേക്കും അയാള്‍ടെ ഭാര്യ കുളിച്ച്, നൈറ്റിയും ധരിച്ച്, മുറിയിലേക്ക് വന്നു. അവരും നല്ല സുന്ദരിയായിരുന്നു. പക്ഷെ മനു കണ്ണുകള്‍ അടച്ചു കിടന്നു.
''മനുവേട്ടാ..''
പ്രതികരിച്ചില്ല...ഉറക്കം നടിച്ചു..
''ഏട്ടാ..''
''ഉം..?'' പാതി മയക്കം അഭിനയിച്ചു മൂളി.
''സോറി മോളെ, റൊമാന്‍സിനൊന്നും മൂഡില്ല.. ഇന്ന് ഉറക്കം മാത്രം..'' മനസ്സാണതു പറഞ്ഞത്.. അവള്‍ കേട്ട് കാണില്ല..
''നാളെ മുതല്‍ ഉണ്ണി മോനെ സ്കൂളീന്ന് ഏട്ടന്‍ കൂട്ടി വരണേ..''
അപ്പൊ റൊമാന്‍സല്ല , ആശ്വാസം ..!
''ഉം..?''
''ഓഫീസില്‍ രണ്ടു പേര്‍ ലീവിലാ , അവരുടെ പണി കൂടി ഞാന്‍ ചെയ്യേണ്ടി വരും, നിന്ന് തിരിയാന്‍ കൂടി സമയം ഉണ്ടാവില്ല.., അതുകൊണ്ട് ഇനി ഞാന്‍ അല്‍പ്പം വൈകിയേ വരൂ..''
അവള്‍ കൂടുതലൊന്നും പറഞ്ഞില്ല , കിടന്നുറങ്ങി..
അവളുടെ ശബ്ദം ഇടറിയിരുന്നോ..?
വേറൊരു കാമ്പസും , മഴയും ,മരങ്ങളും , തന്നെ നോക്കി പുഞ്ചിരിക്കുന്നതായി മനുവിന് തോന്നി ..
അയാള്‍ ഒന്നും പറഞ്ഞില്ല...
എന്നാല്‍.., ഉറങ്ങിയതുമില്ല.....

Thursday, June 7, 2012

ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന....



ഒന്നര പതിറ്റാന്റിലേറെ മുന്‍പേ ഇറങ്ങിയതാനെന്കിലും ഈ സ്കൂള്‍ ലെ ഓര്‍മ്മകള്‍ മനസ്സില്‍ ഇന്നും പച്ച പിടിച്ചു കിടക്കുന്നു .....സുരേശന്‍ മാഷിന്റെ ഒന്നാം ക്ലാസ്സും നാരായണന്‍ മാഷിന്റെ രണ്ടാം ക്ലാസ് ഉം രമേശന്‍ മാഷിന്റെ മൂന്നാം ക്ലാസ്സും ഒക്കെ എന്നും നല്ല ഓര്മകലാണ് ...ശാരദ ടീച്ചര്‍ ന്‍റെ ഓഫീസ് റൂമിലെ ചുവന്ന വടിയുടെ ചൂട് ഇന്നും ഓര്‍മയുണ്ട്‌ ..."പഠിപ്പു തീര്‍നാല്‍ പള്ളിക്കൂടം വിട്ടു കഴിഞ്ഞെന്നാല്‍ ..." ...വല്ലി ടീച്ചര്‍ അന്ന് പഠിപ്പിച്ച നാലാം ക്ലാസ്സിലെ മലയാളം അവസാന പദ്യം ഇന്നും മറന്നിട്ടില്ല ...."പല പല നാളുകള്‍ ഞാനൊരു പുഴുവായ് ..." ഓര്‍കുന്നില്ലേ ???രണ്ടാം ക്ലാസ്സിന്റെ പുറകിലെ മധുരുള്ള ഇലയുള്ള ചെടിയും , നായരെ പീടികയിലെ കാറ്റു മുട്ടായി തിന്നു കഴിഞ്ഞു ഊതുമ്പോഴുള്ള രസവും , ഉച്ചക്ക് 1 മണി ആകുംപോഴെക്ക് കഞ്ഞിപുരയില്‍ നിന്ന് വന്നിരുന്ന ഉപ്മാവിന്റെയും ചെറുപയരിന്റെയും കഞ്ഞിയുടെയും മണവും ഒരിക്കലും മറക്കാന്‍ കഴിയില്ല ...കാലം ഒരുപാട് മുന്നോട്ടു പോയി... ഇന്ന് ആ സ്കൂള്‍ ന്‍റെ മുന്നില്‍ മതില് വന്നു... പുതിയ കെട്ടിടം പലതു വന്നു... പുതിയ അധ്യാപകര്‍ വന്നു... ആ വലിയ മാവ് അവിടെ ഉണ്ടോ... അറിയില്ല...പിറകിലെ ആ വല്യ പറമ്പ് ഉണ്ടോ... അറിയില്ല... എന്തൊക്കെ മാറിയാലും... ആരൊക്കെ മറന്നാലും എന്റെ പ്രിയപ്പെട്ട  സ്കൂള്‍ എന്നും ഒരു മാര്‍ഗ ദീപമായ് എന്‍ മുന്‍പില്‍ തെളിയും ....!

Monday, June 4, 2012

TOUCH


When I was singing a songIn this beautiful night.Alone in the sideways Of an empty road..No one cares me Even the darkness.Oh dear, can you come to me..Without know by the night..orThe wind and the sky..Touch my finger..Since you have alreadyTouch my heart..Hold my hand..I will take youTo the end of the world…We will flew like wind..And I will love youMore than anyone loved ever…Come to me….Come to me.. with my heart beats..That you have stolen before..The night is going away, I am still waiting..Waiting for a touch of my love..I am with the one,Who was born for you..

 ഇന്ന് കമലാ സുരയ്യയുടെ  മൂന്നാം  ചരമ വാര്‍ഷികം   .
മലയാള ഭാഷക്ക് നീര്‍മ്മാതള   പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക്മൂന്നു വര്‍ഷം തികയുന്നു.ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല.സ്നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ആ നിഷ്കളങ്ക  മനസ്സിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്നു പറഞ്ഞ്ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ്‌ പറന്നകന്നിട്ട് ഇന്നേക്ക്  മൂന്നു വര്‍ഷം.
ജീവ ശാസ്ത്രപരമായ സ്ത്രീ-പുരുഷാന്തരങ്ങളെ അതിന്‍റെ പരസ്പര പൂരകത്വത്തിലും,സൌന്ദര്യത്തിലും ആവിഷ്ക്കരിക്കുന്നതില്‍ അവരോളം വിജയിച്ചവര്‍ മലയാളത്തില്‍ വേറെ ഇല്ല.പ്രണയവും,രതിയും,പ്രതി ലൈംഗികതയും സത്യസന്ധതയോടെ ആവിഷ്കരിച്ച്  മലയാളിയുടെ സഹജമായ കാപട്യങ്ങളെ പരിഹസിച്ച  മലയാളത്തിന്‍റെ കമലയെ അവഗണിച്ചോ,ആരാധിച്ചോ,അകറ്റി നിര്‍ത്താനും  അപദാനങ്ങളുടെ ആഘോഷങ്ങളിലും,പരിഹാസത്തിന്റെ നിന്ദാ സ്തുതികളിലും കഥാപാത്ര വല്‍ക്കരിക്കാനുമാണ്    അവര്‍ ജീവിച്ചിരിക്കെ മലയാളി എന്നും  ശ്രമിച്ചിട്ടുള്ളത്.


മലയാളത്തിന്റെ സര്‍ഗാത്മക പ്രതിഭാസമായിരുന്ന കമലാ സുരയ്യ  അവരുടെ രചനകളിലൂടെ നടത്തിയ യാത്രകളില്‍ പലപ്പോഴും,തരിശു നിലങ്ങളില്‍ പ്രേമത്തിന്റെ വിലാപ കാവ്യം തിരഞ്ഞ് അവര്‍ അസ്വസ്ഥയായി.ചന്ദന മരങ്ങളുടെ മദ ഗന്ധം മലയാളി യാഥാസ്ഥിതികതയുടെ നാലുകെട്ടുകളില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ സ്ത്രീ ലൈംഗികതയുടെ സ്വയം നിര്‍ണയാവകാശം അവരെ ലസ്ബിയന്‍ എന്ന് മുദ്ര കുത്തിച്ചപ്പോള്‍,സ്നേഹം നല്‍കുന്നത് ഒരു പട്ടിയാണെങ്കിലും ഞാന്‍ പിന്നാലെ പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വായനയുടെ ആമാശയത്തില്‍ അവര്‍ ദഹനക്കേടുകള്‍ തീര്‍ത്തു.
പ്രണയത്തിലും,ലൈംഗികതയിലും ഫ്യുഡല്‍ മത യാഥാസ്തിക നിലപാടുകളില്‍ നിന്നും അണുവിട മുന്നോട്ടു പോകാന്‍ ഇന്നും കഴിയാത്തൊരു സമൂഹത്തിന് എങ്ങനെയാണ് വിമത ലൈംഗികതയും,പെണ്‍ ഉടലിന്‍റെ അപാര സാധ്യതകളെ സംബന്ധിക്കുന്ന തുറന്നു പറച്ചിലുകളും,വെച്ച് പൊറുപ്പിക്കാന്‍ ആവുക  ? ആണ്‍ പെണ്‍ ബന്ധത്തിലെ ആത്മീയതയും,ഭൌതികതയും,ഒരു പോലെ വിചേദിക്കുകയും, നിലവിലുള്ള രതി ബന്ധങ്ങളില്‍ സംഭവിക്കുന്നത്‌ പുരുഷാധീശതയുടെ പ്രത്യയ ശാസ്ത്ര മണ്ഡലങ്ങളില്‍ പെണ്‍ ശരീരത്തിന്‍റെയും,വ്യക്തിത്വത്തിന്റെയും നിരാകരണം ആണെന്ന് അവര്‍ തുറന്നടിക്കുകയും ചെയ്തു.പെണ്ണിന്‍റെ വാക്കിലും,എഴുത്തിലും,അവളുടെ ജീവിതം തിരയുന്ന,സദാചാര പോലീസുകാരുടെ  തെറി വിളികള്‍ അവരെ ഒരു കാലത്ത് വല്ലാതെ നോവിച്ചിരുന്നു,എങ്കിലും എല്ലാ   എതിര്‍പ്പുകളെയും,ചങ്കുറപ്പിന്റെയും സത്യസന്ധതയുടെയും,കരുത്തുറ്റ വാക്കുകള്‍ കൊണ്ട് അവര്‍ ഒരു ഒറ്റയാള്‍  പട്ടാളമായി നേരിട്ടു.