യാത്ര
അസ്ഥിയില്‍ പിടിച്ച പ്രണയത്തെ ജീവനോടെ കുഴിച്ചു മൂടി,വീട്ടില്‍ ഒരു പണിയുമില്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന കാലം . വീട്ടുകാരുടെ നിരന്തരമുള്ള ഉപദേശങ്ങളും, മറ്റു ചിലരുടെ ഇരുതല മൂര്ച്ചംയുള്ള വാക്കുകളും എന്നെ വല്ലാതെ തളർത്തി ..ആ സമയങ്ങളിലെപ്പോ ആണ് എന്റെഭ യാത്രയുടെ ചിന്തകള്‍ എന്റെം ഉള്ളില്‍ ആദ്യം ഉണ്ടായത്.യാത്ര എന്ന് വച്ചാല്‍ , ഒരു ലക്ഷ്യമില്ലാത്ത എന്നാല്‍ ലക്ഷ്യ ബോധത്തോടെ ഉള്ള ഒരു യാത്ര. അന്ന് ഉണ്ടായ മാനസിക സംഘര്ഷുത്തില്‍ എടുത്ത തീരുമാനമാണ്, കുറച്ചു കാലം എങ്ങോട്ടെങ്കിലും ഒന്ന് മാറി നിക്കുക, ആരോടും പറയാതെ. ഒരു മൂന്നു നാല് കൊല്ലം . അതായിരുന്നു പ്ലാന്‍ ,(ഹ ഹ ഹ )തല തെറിച്ച ആണ്‍ മക്കളുള്ള ഏതൊരു വീട്ടിലെയും പതിവ് രംഗങ്ങളായിരുന്നു എന്റെ വീട്ടിലും. വീട്ടിലുണ്ടാകുന്ന ഏക സമയം ഭക്ഷണം കഴിക്കുന്ന നേരത്തും, പിന്നെ ഒറങ്ങുന്ന നേരത്തും ആണ്. അത് കൊണ്ട് തന്നെ ഉമ്മാക് പറയാനുള്ളതെല്ലാം പറയുക ഞാന്‍ ഭക്ഷണം കഴിക്കുന്ന നേരത്താണ്. ഉമ്മ പറയുന്നതിന് മറുപടി കൊടുക്കണോ, അതോ കഴിക്കുന്നത് നിര്ത്തി എണീറ്റ് പോയാലോ അതോ ഞാന്‍ ചെയ്യുന്ന ജോലിയില്‍ മാത്രം ശ്രദ്ധ കൊടുക്കുക, അതായത് പ്ലേറ്റില്‍ ഉള്ളത് കഴിചു എണീക്കുക എന്നിങ്ങനെ ചിന്തിച്ചു അവസാനം ഞാന്‍ വിശപ്പിനെ മാനിച്ചു മൂന്നാമത്തെ option തെരഞ്ഞെടുത്തു കൊണ്ടിരുന്ന ദിവസങ്ങള്‍ . എല്ലാം കൊണ്ടും സഹി കെട്ടിട്ടാണ് ഇങ്ങനെ ഒരു യാത്രയെ പറ്റി ചിന്തിച്ചത്. പണ്ട് കണ്ട കൊറേ ലാലേട്ടന്‍ സിനിമകളും ഉത്തേജനം ആയി. എങ്ങോട്ട് എന്ന ചോദ്യത്തിന് ആദ്യം ഉത്തരം വന്നതും നിശ്ചയിച്ചതും മുംബൈ തന്നെ...
അങ്ങനെ പിറ്റേന്ന് തന്നെ പോവാന്‍ തീരുമാനിച്ചു. രാവിലെ പതിവ് പോലെ എണീറ്റ് ചായ കുടിച്ചു കഴിഞ്ഞപ്പോ , ഉമ്മയെ വിളിച്ചു എന്റെയ കുറച്ചു ഡ്രസ്സ് ഇസ്തിരി ഇട്ടു തരാന്‍ പറഞ്ഞു. എങ്ങോട്ടാനെന്നുള്ള ഉമ്മയുടെ ചോദ്യത്തിന് ബംഗ്ലൂരിലെക്കെന്നു മറുപടി കൊടുത്തു. “ ഇത്ര പെട്ടെന്ന് എന്ത് പറ്റി ?” ഉമ്മ വീണ്ടും ചോദിച്ചു “ വെറുതെ ഇരുന്നു ബോറടിച്ചു,പിന്നെ ഉള്ള ചോധിയങ്ങല്ല്ക്ക് എല്ലാം അലസം ആയ മറുപടി യും കൊടുത്തു ഒരു ചെറു പുഞ്ചിരിയോടെ ഉമ്മാക് സലാം പറഞ്ഞു ഇറങ്ങി .. യാത്രക് ഇടയില പലവട്ടം ഉമ്മാന്റെ മുഖം മനസ്സിൽ മിന്നി മാറി .അത് കൊണ്ട് ആകാം പോയ യാത്രകളിൽ എല്ലാം തിരികെ വീട്ടിൽ വന്നത്, ഇറങ്ങി തിരിച്ചത് മറ്റു പലതും നേടിപ്പിടിക്കാന്‍ ആണെങ്കിലും തിരിച്ചു നടക്കേണ്ടി വന്നു. ഒരു പക്ഷെ തിരിച്ചു വിളിച്ചതായിരിക്കാം. “ ഉമ്മ “ എന്ന രണ്ടക്ഷരം, ഉമ്മയുടെ സ്നേഹത്തിന്റെ കാന്തവലയം ഭേദിച്ച് പറന്നകലാന്‍ ഇനിയും ഞാന്‍ വളര്നിചു ട്ടില്ല എന്ന തിരിച്ചറിവിനൊപ്പം പൊക്കിള്കൊ്ടി ബന്ധം ഏത് കത്തി വച്ച് മുറിച്ചാലും മുറിയാത്ത ഒന്നാണെന്ന യാഥാര്ത്യ വും മനസ്സിലാക്കി ഞാന്‍ വീട്ടിലേക്കു തിരിച്ചു പോയി !!!



