ഓരോ തവണ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഞാന്‍ വിചാരിക്കും, അടുത്തിരിക്കുന്ന ആളെ പരിചയപ്പെടണം യാത്രയുടെ മുഷിപ്പ് മാറ്റാന്‍ ഇറങ്ങേണ്ട സ്ഥലമെത്ത്വോളം സംസാരിചിരിക്കണം, അങ്ങനെ യാത്രയില്‍ പരിചയപെടുന്ന ഒരുപാടു സുഹൃത്തുക്കള്‍ നാടിന്‍റെ നാനാ ഭാഗത്തുമുണ്ടാവണം എന്നൊക്കെ. എന്നാല്‍ ഒരിക്കല്‍ പോലും അതിനു സാധിച്ചിട്ടില്ല.എന്തോ, തുടങ്ങി കിട്ടാനുള്ള ഒരു മടി കാരണം മൂന്നും നാലും മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ബസ് യാത്രയില്‍ തോളോട് തോല്‍ ഉരുമ്മി ഒരേ സീറ്റില്‍ ഇരുന്നിട്ടും അടുത്തിരിക്കുന്നവനോട് ഒരക്ഷരം പോലും മിണ്ടാതെ ഒരു പുഞ്ചിരി പോലും കൊടുക്കാതെ ഇറങ്ങി പോന്നിട്ടുണ്ട്. ഒരു പക്ഷെ എന്‍റെ പോലെതന്നെ തൊട്ടടുത്തിരിക്കുന്ന ആള്‍ക്കും സംസാരം തുടങ്ങിക്കിട്ടാനുള്ള അതേ മടി ഉണ്ടായിരിക്കും അല്ലെങ്കില്‍ സംസാരിക്കാന്‍ വിഷയമോ കാരണമോ ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും...!
ബസിലിരിക്കുമ്പോൾ സംസാരിക്കുവാൻ ആഗ്രഹിക്കുമെങ്കിലും പക്ഷെ, എന്തോ വിമുഖത മനസ്സ് പ്രകടിപ്പിക്കും .. അതിനാൽ വെറുതെയിരുന്ന് പാട്ടും കേട്ട് യാത്ര തുടരും.. ട്രെയിനിൽ മറിച്ചാണ്.. ബസ്സിന്റെ പ്രശ്‌നമോ അതോ മനസ്സിന്റെ പ്രശ്നമോ ?
ഒരികല്‍ പാളയം സ്റ്റോപ്പില്‍ നിന്നും കയറി എന്‍റെ തൊട്ടടുത്ത് വന്നിരുന്ന പയ്യന്‍ എന്നോട് ചോദിച്ചു നെടുമങ്ങാട് ഇവിടന് ഏത്ര ദൂരം ഉണ്ട്, മറുപടി പറഞ്ഞ എന്നോട് അവന്‍ ഒരു താങ്ക്സ് പറഞ്ഞു .. പിന്നെ അവന്‍ ഓരോ കാരിയങ്ങള്‍ ആയിട് ചോദിച്ചു തുടങ്ങി എല്ലാത്തിനും എന്റെ മറുപടി ..
ഇനി എന്‍റെ അവസരമാണ്, ഞാന്‍ അവനെ കുറിച്ച് ചോദിച്ചു. എന്ത് ചെയ്യുന്നു വീടെവിടെയാണ് എന്നൊക്കെ. ., സാമൂഹിക, മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തങ്ങളില്‍ താല്പര്യമുള്ള ആളാണ് എന്ന് മനസ്സിലായി ഒരു പ്രൈവറ്റ് കോള്ളജില്‍ ബി എ ഇന്ഗ്ലിഷിനു പഠിക്കുന്നു. ഒരു ഐ എ എസ് കാരന്‍ ആവണമെന്നാണ് ആഗ്രഹം. "കൂടംകുളം" സമരത്തില്‍ പങ്കെടുക്കാന്‍ അങ്ങോട്ട് പോകണമെന്ന് വിചാരിച്ചിരിക്കുകയാണ് .കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പങ്കെടുക്കാനും പോയിരുന്നു. ഒരു സംഖടനയിലും അന്ഗമല്ല അവന്‍. ഒറ്റയാള്‍ പോരാട്ടമാണ് എന്ന് മനസിലായി . പിന്നെയും ഞങ്ങള്‍ ഒരുപാടു സംസാരിച്ചു സിനിമയെ കുറിച്ചും , നാട്ടില്‍ നടക്കുന്ന സമരങ്ങളെ കുറിച്ചും ,കലാപങ്ങളെ കുറിച്ചും അതില്‍ ഇരകളക്കപ്പെടുന്നവരെ കുറിച്ചും അങ്ങനെ അങ്ങനെ.അവനു ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞു പോയിരുന്നു....അപോഴെക്കും. സമയം രാത്രി ഏഴു മണി കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു , "സാരമില്ല ഇവിടെ നിന്നും വേറെ വണ്ടി കിട്ടും തിരിച്ചു .ആ സ്റ്റോപ്പില്‍ അവന്‍ ഇറങ്ങി."
അപരിചിതനായ ആ സഹയാത്രികന്‍ അവസാനം അയി എന്നോട് പറഞ്ഞു ഇനി ഏന് എങ്കിലും കാണാം...!
No comments:
Post a Comment