layout

Thursday, June 7, 2012

ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന....



ഒന്നര പതിറ്റാന്റിലേറെ മുന്‍പേ ഇറങ്ങിയതാനെന്കിലും ഈ സ്കൂള്‍ ലെ ഓര്‍മ്മകള്‍ മനസ്സില്‍ ഇന്നും പച്ച പിടിച്ചു കിടക്കുന്നു .....സുരേശന്‍ മാഷിന്റെ ഒന്നാം ക്ലാസ്സും നാരായണന്‍ മാഷിന്റെ രണ്ടാം ക്ലാസ് ഉം രമേശന്‍ മാഷിന്റെ മൂന്നാം ക്ലാസ്സും ഒക്കെ എന്നും നല്ല ഓര്മകലാണ് ...ശാരദ ടീച്ചര്‍ ന്‍റെ ഓഫീസ് റൂമിലെ ചുവന്ന വടിയുടെ ചൂട് ഇന്നും ഓര്‍മയുണ്ട്‌ ..."പഠിപ്പു തീര്‍നാല്‍ പള്ളിക്കൂടം വിട്ടു കഴിഞ്ഞെന്നാല്‍ ..." ...വല്ലി ടീച്ചര്‍ അന്ന് പഠിപ്പിച്ച നാലാം ക്ലാസ്സിലെ മലയാളം അവസാന പദ്യം ഇന്നും മറന്നിട്ടില്ല ...."പല പല നാളുകള്‍ ഞാനൊരു പുഴുവായ് ..." ഓര്‍കുന്നില്ലേ ???രണ്ടാം ക്ലാസ്സിന്റെ പുറകിലെ മധുരുള്ള ഇലയുള്ള ചെടിയും , നായരെ പീടികയിലെ കാറ്റു മുട്ടായി തിന്നു കഴിഞ്ഞു ഊതുമ്പോഴുള്ള രസവും , ഉച്ചക്ക് 1 മണി ആകുംപോഴെക്ക് കഞ്ഞിപുരയില്‍ നിന്ന് വന്നിരുന്ന ഉപ്മാവിന്റെയും ചെറുപയരിന്റെയും കഞ്ഞിയുടെയും മണവും ഒരിക്കലും മറക്കാന്‍ കഴിയില്ല ...കാലം ഒരുപാട് മുന്നോട്ടു പോയി... ഇന്ന് ആ സ്കൂള്‍ ന്‍റെ മുന്നില്‍ മതില് വന്നു... പുതിയ കെട്ടിടം പലതു വന്നു... പുതിയ അധ്യാപകര്‍ വന്നു... ആ വലിയ മാവ് അവിടെ ഉണ്ടോ... അറിയില്ല...പിറകിലെ ആ വല്യ പറമ്പ് ഉണ്ടോ... അറിയില്ല... എന്തൊക്കെ മാറിയാലും... ആരൊക്കെ മറന്നാലും എന്റെ പ്രിയപ്പെട്ട  സ്കൂള്‍ എന്നും ഒരു മാര്‍ഗ ദീപമായ് എന്‍ മുന്‍പില്‍ തെളിയും ....!

No comments:

Post a Comment