ഇടവമാസ പെരും മഴപെയ്തരാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു...
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു...
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍ പതിഞ്ഞു.....(2 )
തേങ്ങലെന്‍ കാതില്‍ പതിഞ്ഞു.....(2 )
തെരുവിന്റെ കോണിലായ് പീടികത്തിണ്ണയില്‍
ഒരു കൊച്ചു കുഞ്ഞിന്‍ കരച്ചില്‍...
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍
ഇട നെഞ്ചറിയാതെ തേങ്ങി......(2 )
ഇട നെഞ്ചറിയാതെ തേങ്ങി......(2 )
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു....(2 )
നഗ്നയാം അവളുടെ തുട ചേര്‍ന്ന് പിടയുന്നു
ചോര പുതപ്പിട്ട കുഞ്ഞും...(2 )
അരികത്തടുത്തിതാ ചാവാലി നായ്ക്കളും
ഒരു ദൃഷ്ടി സാക്ഷിയയി ഞാനും...(2 )
ഒരു ദൃഷ്ടി സാക്ഷിയയി ഞാനും...(2 )
അമ്മയുടെ നോവാറിയില്ല.. ആ ഭ്രാന്തി കണ്ണടച്ചെന്നേക്കുമായി...(2 )
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്നു
പാലില്ല.. പാല്നിലാവില്ലാ.....(2 )
പാലില്ല.. പാല്നിലാവില്ലാ.....(2 )
ഈ തെരുവിന്നൊരനാഥനെ തന്നിട്ട് പോയവള്‍
തെറിവാക്ക് പറയുന്ന ഭ്രാന്തി...(2 )
No comments:
Post a Comment