
അങ്ങനെ ഒരു ദേശാടനം പൂര്‍ത്തിയാകുന്നു.....
സന്തോഷവും ദുഃഖവും നല്‍കിക്കൊണ്ട് ഒരു പകല്‍കൂടി രാത്രിയുടെ വിരിമാറില്‍ നിദ്രതേടുമ്പോള്‍സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും കലാലയ ജീവിതം ഓര്‍മകളുടെ ഏടുകളായി മാറുകയാണ്......
ക്ലാസ്സ് മുറികളിലെ വര്‍ത്തമാനങ്ങളിലും തീരാതെ കാന്റീനിലേക്കും മരത്തണലുകളിലേക്കും വരാന്തകളിലേക്കും നീളുന്ന സൗഹൃദത്തിന്റെ രഹസ്യം പറച്ചിലുകളും, ഒരു പാത്രത്തില്‍ നിന്നുംകൈയിട്ടുവാരുന്നതിന്റെ ആത്മസംത്രൃപ്തിയും, കെഫറ്റീരിയയില്‍ പോയി കഴിക്കുന്നതിന്റെ ആവേശവും,ഉറക്കം വന്നു മരിക്കുന്ന ക്ലാസ്സുകളും, ഇടക്കുള്ള പിണക്കങ്ങളും കരച്ചിലുകളും പിന്നെയുള്ളഇണക്കങ്ങളും.......
അങ്ങനെ സ്നേഹവും പരിഭവങ്ങളും നിറഞ്ഞ മൂന്നുവര്‍ഷം കാലത്തിന്റെ തിരശീലകള്‍ക്കപ്പുറത്തേക്കുമായുന്നു......മനസ്സ് അവിടെ കടം കൊണ്ടതുപോലെ തോന്നുന്നു......
കോളേജിന്റെ ഇടനാഴികളില്‍ പ്രതിധ്വനിച്ച ആ കൂട്ടച്ചിരികളും കുപ്പിവളക്കിലുക്കങ്ങളും, ശലഭങ്ങളെപ്പോല്‍ പാറി നടന്നൊരാ ദിനങ്ങളും ഇനി ഓര്‍മ്മകള്‍ മാത്രം...!
ദൂരെ ദൂരെ ഏതോ തീരം തേടി നാം നടന്നകലുമ്പോള്‍ ഇനി ഒരിക്കലും കിട്ടാത്ത സ്നേഹത്തിന്റെമണിമുത്തുകളും പൊയ്പോയ ഒരു നല്ല വസന്തത്തിന്റെ സൗരഭ്യം നിറക്കുന്ന ഓര്‍മ്മകളുംകൊഴിഞ്ഞുവീണ കുറെ ധന്യ നിമിഷങ്ങളും നെയ്തെടുക്കപ്പെട്ട കിനാക്കളും മാത്രം ബാക്കി......!
No comments:
Post a Comment