സൗഹൃദമോ പ്രണയമോ
അറിയില്ലെനിക്കിപ്പോഴും
പിരിയുവാന്‍ നേരമായ്
പറയുവാന്‍ ഇനിയുമെന്തൊക്കെയോ..
ഒരിക്കല്‍ നാം കരയും
അപരിചിതര്‍ക്ക് വിധിക്കപ്പെട്ട
നമ്മുടെ പ്രണയത്തെയോര്‍ത്ത്..
********************
സൌഹൃദത്തിന്‍റെ നിറം മഞ്ഞയും
പ്രണയത്തിന്‍റെ നിറം ചുവപ്പും
എന്ന് നീ പറഞ്ഞു.
പക്ഷേ...
ഞാന്‍ തിരഞ്ഞെടുത്ത നിറം കാണാന്‍
വെളുത്ത തുണി മൂടിയിരുന്ന നിന്‍റെ കറുത്ത കണ്ണുകള്‍ക്ക്
കാഴ്ച ഉണ്ടായിരുന്നില്ലല്ലോ..
*****************************
എന്‍റെ ഹൃദയം കീറിമുറിച്ചവര്‍ക്കും,
എന്നെ തോല്‍പ്പിക്കാമെന്ന് മോഹിച്ചവര്‍ക്കും..
തോറ്റത് നിങ്ങള്‍ തന്നെയാണ്
കാരണം..
ഞാന്‍ അന്നേ ഞാനല്ലാതായി കഴിഞ്ഞിരുന്നു..
*****************************
No comments:
Post a Comment